കോളേജ് ഹോസറെലിലെ ഒരു വെള്ളിയാഴ്ച രാത്രി. പതിവിലും താമസിക്കും കിടക്കാന്‍. രാത്രിയിലെ attendance ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ എല്ലാരും ഞങ്ങടെ ഏറ്റവും ഇഷ്ടപെട്ട മുറിയായ 115ല്‍ ഒരുമിച്ചു കൂടി.
കുറെ കൊച്ചു വര്‍ത്തമാനവും, ക്ലാസ്സിലെ വിശേഷങ്ങളും സാറുന്മാരെ പ്രാകിയും ആ രാത്രിയുടെ യാമങ്ങള്‍ തള്ളി നീകുമ്പോള്‍, അപ്രതീക്ഷിതമായി, Asst. Warden inspection വേണ്ടി ഇറങ്ങി.
റൂമില്‍ ഇത്രയും പേരെ ഒരുമിച്ച് കണ്ടാല്‍ ആ പണ്ടാരക്കാലന്‍ പണി തരും എന്ന കാര്യം സുനിശ്ചിതമാണ്. അങ്ങേരു ഞങ്ങടെ ബ്ലോക്കില്‍ കേറിയ സ്ഥിതിക്ക് വാതില്‍ അടച്ചു കുറ്റി ഇടാനുള്ള അവസരം, പറന്നു പോന്ന വയ്യാവേലി ഏണി വച്ച് പിടിക്കുന്ന പോലെയാകും.
അത്കൊണ്ട് ലൈറ്റ് ഓഫ് ചെയ്ത് തല്‍കാലം ഇരുട്ടാക്കി രക്ഷപെടാന്‍ ഒരു ശ്രമം നടത്താമെന്നു വച്ചു. തൊട്ടു മുമ്പേ വരെ ഒച്ചയും ബഹളവും ഉണ്ടായിരുന്ന ആ ബ്ലോക്ക് നിശബ്ദമായി. അങ്ങനെ അയാള്‍ ഞങ്ങടെ പാതി തുറന്ന ഡോര്‍ തള്ളി തുറന്നു..... ഇരുട്ട്...... നിശബ്ദത.....
അയാള്‍ ലൈറ്റ് ഓണ്‍ ചെയ്തു..... അയാള്‍ കണ്ട കാഴ്ച, പലരും പല അടവുകളാല്‍ രക്ഷ നേടുക എന്നതായിരുന്നു.
അതുവരെ ഏറ്റവും കൂടുതല്‍ ബഹളമുണ്ടാക്കിയവന്‍ മൂടി പുതച്ചു കിടന്നുറങ്ങുന്നു
ഒരുത്തന്‍, ഏതായാലും പെട്ടു എന്ന രീതിയില്‍ ഫോണില്‍ text ചെയ്ത് കൊണ്ടിരുന്നു
ഒരുത്തന്‍ രക്ഷപെടാനുള്ള പാഴ്ശ്രമം; കട്ടിലിനടിയില്‍ ഒളിക്കാന്‍ വേണ്ടി നിലത്തു കിടക്കുന്നു
കൂടത്തില്‍ എലുമ്പന്‍ ഡോര്‍ന് പിന്നില്‍ അഭയം തേടി, ഒരുത്തന്‍ ശേള്‍ഫിനുള്ളിലും, വേറൊരുത്തന്‍ ശേല്‍ഫിനു സൈടില്മ
പിന്നെ, കൂട്ടത്തില്‍ രസികനും ചളിയനുമായ ഞങ്ങടെ പ്രിയപ്പെട്ട ചങ്ങാതി എന്ത് ചേയ്യുവര്നു എന്നോ.... അവന്‍ Engineering Physics Text വായിക്കുവര്‍ന്നു.... ഇരുട്ടത്ത്.....
0 comments :
Post a Comment