Sunday 7 December 2014

നിങ്ങളൊക്കെ കല്യാണം കഴിയാതെ ഞാൻ എങ്ങനെ കല്യാണം കഴിക്കും :D

കല്യാണ പ്രായമായിട്ടും
നമ്മുടെ വീട്ടുകാർ നമുക്ക് വേണ്ടി
കല്യാണം ആലോചിക്കുന്നില്ലെങ്കിൽ
നിങ്ങൾ വിഷമിക്കണ്ട ഞാൻ
നിങ്ങളെ സഹായിക്കാം ................
( നിങ്ങളൊക്കെ കല്യാണം കഴിയാതെ
ഞാൻ എങ്ങനെ കല്യാണം കഴിക്കും  :D)
തുടർന്ന് തരുന്ന ഉപദേശങ്ങൾ 'ഓരോന്നായി മനസ്സിരുത്തി വായിക്കുക .......... പിന്നെ മനസ്സിൽ കല്യാണം കഴിക്കണം എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യുക
അപ്പൊ തുടങ്ങാം..........
1.നിങ്ങളുടെ ജനന തിയ്യതി വീട്ടിൽ എല്ലാവരും കാണുന്ന വിദത്തിൽ അത്യാവിശ്യം വലിപ്പത്തിൽ വെക്കുക ..
2. കടയിൽ നിന്നോ മറ്റോ സാധനങ്ങൾ വാങ്ങി വരുന്ന സമയത്ത് ഇങ്ങനെ ഉറക്കെ വിളിച്ചു പറയുക " ഇതൊന്നു വാങ്ങി വെക്കാൻ ഇവിടെ ആരും ഇല്ലേ " ( ഒരു പിച്ചകാരനായി കൂൂയ് എന്ന് നീട്ടി ഓലിയിടുകയും ആവാം ..........) ഒരു മൂന്ന് പ്രാവശ്യം ഉറക്കെ വിളിച്ചു പറയുകയും ആവാം ( അത് വാങ്ങി വെക്കാൻ വീട്ടിൽ ഒരു പെണ്ണ് ഉണ്ടായിരുന്നെകിൽ വെറുതെ ഇവന്റെ ചീത്ത കേൾക്കണോ എന്ന് വീട്ടുകാർക്ക് തോന്നി തുടങ്ങിയാൽ സംഗതി ഓക്കേ )
3. എപ്പോഴും വീട്ടിൽ ദേഷ്യപെടുക എന്ത് പറഞ്ഞാലും ദേഷ്യപെടുക ..........( കല്യാണം കഴിഞ്ഞാൽ ദേഷ്യം മാരും എന്ന് കരുതി കെട്ടിച്ചു തന്നോളും )
4. രാത്രി നേരം വൈകി വീട്ടിൽ വരിക ( രണ്ടു മൂന്നു ദിവസതിനുന്നിൽ നിങ്ങൾക്ക് ഫലം കണ്ടുതുടങ്ങും . അതായത് രമണാ .... ഇങ്ങനെ കേൾക്കാൻ കഴിയും " ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഒരു കല്യാണം കഴിപ്പിക്കണം എന്ന് ")
5. നിങ്ങൾ പുതയ്ക്കുന്ന പുതപ്പു രണ്ടായി കീറി ഒരു കഷ്ണം എല്ലാവരും കാണുന്ന ഭാഗത്ത്‌ കൊണ്ട് പോയി വെക്കുക ആരെങ്കിലും ചോദിച്ചാൽ നിരാശയോടെ പറയുക " എനിക്ക് എന്തിനാ ഇത്രയും വലിപ്പമുള്ള പുതപ്പ്........, എനിക്ക് ഈ കഷ്ണം മതി എന്ന്..... ( കേൾകേണ്ട താമസം നിങ്ങളുടെ വീട്ടുകാർക്ക് മാനസികാവസ്ഥ മനസ്സിലാകും ..അടുത്ത ആഴ്ച തന്നെ നിങ്ങളുടെ കല്യാണം നടത്തിയെന്നും വരാം )
6. നാട്ടിലുള്ള എല്ലാ ബ്രോകേർ മാരെയും സുഹൃത്തുക്കൾ ആകി മാറ്റുക ..............( നിരന്തരം വീട്ടിലേക്കു പറഞ്ഞു വിടുക... തളരരുത് )
7. ജോലിക്ക് പോവാതിരിക്കുക ....... വീട്ടിൽ തന്നെ കുത്തിയിരിക്കുക ... അതും അടുക്കളയിൽ ( ഇതിന്റെയൊക്കെ പുറമേ മുഖത്ത് നിരാശ കാണിക്കാൻ മറക്കരുത് അവിടെയാണ് കാര്യങ്ങളുടെ കിടപ്പ് )
8. കാമുകിയുമായി നാട് വിടാൻ തുടങ്ങുന്നു എന്ന് സുഹൃത്തുക്കൾ വഴി വീട്ടിൽ അറിയിക്കുക. ....(അവർ അത് അറിയേണ്ട താമസം കല്യാണം ആലോചിക്കാൻ തുടങ്ങും )
9.തടിയും മീശയും വളർത്തുക.... വെട്ടരുത് (ക്ഷമക്കുമില്ലെ ഒരു അതിര് )
10. ഒരു തലയിണ കൂടുതൽ വാങ്ങി വരിക ( വീട്ടുകാർ ഒന്ന് പോരെ എന്ന് പറയുമ്പോൾ ....... ഇനി ഇപ്പൊ ഒന്ന് മതിയോ എന്ന് പറഞ്ഞു മുഖത്ത് നാണം വരുത്തി റൂമിലേക്ക്‌ വലിയുക )
സംഗതി ഓക്കേ ആണെങ്കിൽ രണ്ടാഴ്ച്ചകുള്ളിൽ വിവാഹം നടക്കും .... അല്ലെങ്കിൽ ആ തലയിണയുടെ പൈസ പോയത് മിച്ചം ..................":

0 comments :

Post a Comment