Wednesday 3 December 2014

ഈ ഇന്നച്ചന്റെ ഒരു കാര്യം

മംഗളായാൻ വിക്ഷേപണത്തിൽ തനിക്ക് 'നിർണ്ണായക പങ്കെ'ന്ന് ഇന്നസെന്റ് എം.പി 
Posted on: Monday, 17 November 2014 

ചാലക്കുടി: നമ്മുടെ രാജ്യത്തെ ലോകത്തിന്റെ മുൻനിരയിലെത്തിച്ച മംഗളായാൻ വിക്ഷേപണത്തിൽ തനിക്ക് നിർണ്ണായക പങ്കുെന്ന് ഇന്നസെന്റ് എം.പി. കലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മേലൂർ- പൂലാനിയിലെ എം.ബി.ഗീതുവിനെ അനുമോദിക്കാൻ പൗരാവലിയും യുഗചേതന ക്ളബും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേയാണ് നർമ്മത്തിൽ ചാലിച്ച മംഗളയാൻ പ്രയോഗം ഇന്നസെന്റ് നടത്തിയത്.
മംഗളയാൻ നിർമ്മാണത്തിൽ തനിക്ക് ബന്ധമുണ്ടെന്ന് ആരും തെറ്റിധരിക്കരുത്. മംഗളയാന്റെ ശിൽപ്പി ഡോ.കെ.രാധാകൃഷ്ണൻ ഇരിങ്ങാലക്കുട സ്വദേശിയാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ശിവദാസൻ അഞ്ചാംക്ലാസിൽ തന്റെ സഹപാഠിയുമായിരുന്നു. എല്ലാം ക്ളാസുകളിലേയും പോലെ അഞ്ചിലും ഞാൻ തോറ്റു. വിവരമറിഞ്ഞ ശിവദാസൻ കെട്ടിപിടിച്ചുകൊണ്ട് എന്നോട് സങ്കടത്തോടെ യാത്രപറഞ്ഞു. വേർപിരിയുന്നതിന്റെ വിഷമംമൂലമാണെന്ന് താൻ തെറ്റിദ്ധരിച്ചപ്പോൾ അദ്ദേഹമത് തിരുത്തുകയും ചെയ്തു.
എന്റെ സഹോദരൻ രാധാകൃഷ്ണൻ അടുത്തവർഷം നിന്റെ ക്ലാസിലേക്കാണ് വരുന്നത്. അവനെ നീ നശിപ്പിക്കരുത്. ശിവദാസന്റെ അഭ്യർത്ഥന താൻ മാനിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ മംഗളയാനും ഒന്നുമുണ്ടാകുമായിരുന്നില്ല. ഇന്നസെന്റ് പറഞ്ഞു നിറുത്തിയപ്പോൾ സദസ് കരഘോഷം മുഴക്കി!!!!

Innachan Rocks...

0 comments :

Post a Comment