Thursday 13 November 2014

NEWS


ധൃതിയില് നടന്നു പോകുകയായിരുന്ന ഒരാള് മുന്നില് നടന്നു പോകുകയായിരുന്ന ഒരു പെണ്കുട്ടിയെ കടന്നുപോകവെ അബദ്ധത്തില് അയാളുടെ കയ്യിലിരുന്ന ബ്രീഫ്കെയ്സ് പെണ്കുട്ടിയുടെ വസ്ത്രത്തില് കൊളുത്തി വസ്ത്രം അല്പ്പം കീറി.

അയാള് തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്പ് പെണ്കുട്ടി പറഞ്ഞു: "ക്ഷമിക്കണം സര്, എന്റെ ഡ്രസ്സിന്റെ ക്വാളിറ്റി വളരെ മോശമായിരുന്നു.
[[ *സ്ഥലം : ടോക്യോ , ജപ്പാന് ]]


അയാള് തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്താന് തുനിയവെ പെണ്കുട്ടി അയാള്ക്കൊരു ബിസിനസ് കാര്ഡ് നീട്ടികൊണ്ട് പറഞ്ഞു: "ഇത് എന്റെ ലോയറുടെ കാര്ഡാണ്. എന്റെ കീറിയ ഡ്രസ്സിന്റെ നഷ്ട പരിഹാര കേസിനായി അദ്ദേഹം താങ്കളെ ബന്ധപ്പെടുന്നതായിരിക്കും."
[[ *സ്ഥലം : ന്യൂയോര്ക്ക്, അമേരിക്ക ]]


അയാള് തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്പ് പെണ്കുട്ടി കയ്യിലിരുന്ന ന്യൂസ് പേപ്പര് കൊണ്ട് തന്റെ ഡ്രസ്സിന്റെ കീറിയ ഭാഗം മറച്ചു കൊണ്ട് പറഞ്ഞു: "എക്സ്ക്യൂസ്മി, വിരോധമില്ലെങ്കില് താങ്കളുടെ ജാക്കറ്റ് ഊരി എനിക്ക് ധരിക്കാന് തരിക." 
അയാള് അയാളുടെ നീളന് ജാക്കറ്റ് ഊറി അവള്ക്ക് കൊടുത്തു, അവള് അത് തന്റെ കീറിയ ഡ്രസ്സിന്റെ മീതെ ധരിച്ചു, പിന്നെ രണ്ടു പേരും സമീപത്തുള്ള കഫെയില് കയറി ഓരോ കോഫി കുടിച്ച് കൂടുതല് പരിചയപ്പെട്ടു.
[[  *സ്ഥലം : ലണ്ടന് , ഇംഗ്ലണ്ട്  ]]


അയാള് തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്പ് പെണ്കുട്ടി തന്റെ ബാഗില് നിന്നും ഒരു പേനാക്കത്തി പുറത്തെടുത്തു, അത് കൊണ്ട് അയാളുടെ പാന്റ് വലിച്ചു കീറിക്കൊണ്ട് പറഞ്ഞു: "ഇപ്പോള് നമ്മള് രണ്ടു പേരും ഒരു പോലെയായി," 
രണ്ടു പേരും അടുത്തുള്ള ബിയര് പാര്ലറിലേക്ക് പോയി.
[[ *സ്ഥലം : സിഡ്നി , ഓസ്ട്രേലിയ ]]

അയാള് തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്പ് മുത്തവ പോലീസിന്റെ വാഹനം അവരുടെ അടുത്തെത്തി ബ്രേക്കിട്ടു നിര്ത്തി, അവര് അയാളെ കയറ്റി ക്കൊണ്ട് പോയി.
[[ *സ്ഥലം : റിയാദ് , സൗദി അറേബ്യ ]]


അയാള് തിരിഞ്ഞു നിന്ന് ക്ഷമാപണം നടത്തുന്നതിന് മുന്പ് ഏഷ്യാനെറ്റ് ന്യൂസ് ചാനലില് ബിനു ബ്രേകിംഗ് ന്യൂസുമായി പ്രത്യക്ഷപ്പെട്ടു കൊണ്ട് പറഞ്ഞു:- "പട്ടാപകല് പൊതുജന മധ്യത്തില് വെച്ചു നടന്ന ഈ വസ്ത്രാക്ഷേപത്തിന്റെയും പീഠന ശ്രമത്തിന്റെയും ദൃശ്യങ്ങള് ആദ്യമായി പുറത്തെത്തിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്."
[[ *സ്ഥലം : കൊച്ചി, കേരളം ]]

0 comments :

Post a Comment