Thursday 13 November 2014

English...Manglish

ഒരിക്കല് കോളജില് വെച്ച്
ഇംഗ്ലിഷ് പഠിപ്പിക്കുന്ന ഒരു
പ്രോഫസ്സറോട്
നമ്മുടെ ബിനോയ് ചോദിച്ചു..
"സര്.. "നട്ടുരെ " എന്നുവെച്ചാല്
എന്താണര്ത്ഥം?
പ്രൊഫെസ്സര് കുറച്ചു
നിമിഷം ആലോചനയിലാണ്ടു..
പിന്നെ പറഞ്ഞു.
"നാളെ പറയാം"
പ്രൊഫസ്സര് അന്ന്
രാത്രി മുഴുവന് ഉറങ്ങാതിരുന്നു
ഡിക്ഷനറി അരിച്ചു
പെറുക്കിയിട്ടും'നട്ടുരെ' എന്ന
വാക്ക് കണ്ടെത്താന്
കഴിഞ്ഞില്ല..
പിറ്റേന്നും തുടര്ന്നുള്ള
ദിവസങ്ങളിലും ബിനോയ്
ചോദ്യം ആവര്ത്തിച്ചുകൊണ
്ടേയിരുന്നു . പ്രോഫസ്സര്ക്കു
ബിനോയ് ഒരു തലവേദനയായി..
ഒരു പ്രൊഫെസ്സര് എന്ന
നിലയില്
അവന്റെ ചോദ്യത്തിന്
ഉത്തരം കൊടുക്കാന്
കഴിയാഞ്ഞാല്
തന്റെ ഔദ്യോഗിക പദവിക്ക്
തന്നെ അപമാനമല്ലേ..
പ്രോഫെസ്സര്ക്ക്
ഊണും ഉറക്കവും നഷ്ട്ടപ്പെട്ടു..
ബിനോയിയെ കാണുമ്പോള്
പ്രൊഫസര് ഒളിച്ചു നടക്കാന്
തുടങ്ങി. പക്ഷെ എത്ര
ദിവസം ഈ ഒളിച്ചുകളി തുടരും?
ഗദ്യന്തരമില്ലാതെ ഒരു
ദിവസം പ്രൊഫെസ്സര്
ബിനോയിയോട് ചോദിച്ചു.
" നട്ടുരെ" ടെ സ്പെല്ലിംഗ്
പറയൂ..
ബിനോയ്
നട്ടുരെ യുടെ സ്പെല്ലിംഗ്
ഒന്നൊന്നായി പറഞ്ഞു.
N..A..T..U..R..E
ഹഹാഹഹ... മാഷിന്റെ സകല
കണ്ട്രോളും പോയി..
രക്തം തിളച്ചു..
കോപാക്രാന്തനായിഅലറി..
"എടാ... ഈ
വാക്കിന്റെ അര്ത്ഥവും ചോദിച്ചാണോ നീയെന്നെ ഇത്രേം ദിവസം വിഡ്ഢിയാക്കിയത്
. "നാച്വര്" എന്ന
വാക്കിനെ "നട്ടുരെ"
ന്നും പറഞ്ഞു
നീയെന്റെ സ്വസ്ഥത കളയാന്
തുടങ്ങിയിട്ട് നാളുകള്
എത്രയായി.. നിനക്കിതിനുള്ള
ശിക്ഷ എന്താണെന്നറിയാമ
ോ? ഈ കോളേജില്
നിന്നും നിന്നെ പുറത്താക്കുന്നു..
"
പാവം ബിനോയ് ..
ഒന്നും മനപൂര്വ്വമായിരു
ന്നില്ല.. ഉച്ചാരണത്തില് വന്ന
അപാകത കൊണ്ടുണ്ടായ
പ്രശ്നമായിരുന്നു.. കോളേജില്
നിന്നും പുറത്താക്കിയാല്
തന്റെ ഭാവി എന്താകും?
ബിനോയ് ഓടിവന്നു
പ്രോഫെസ്സരുടെ കാല്ക്കല്
വീണു കരഞ്ഞു.
"സര്.. ക്ഷമിക്കണം..
എന്നെ ഇവിടുന്നു പുറത്താക്കരുത്
.. അങ്ങിനെ ചെയ്താല്
എന്റെ "ഫുട്ടുരെ"

0 comments :

Post a Comment