Thursday 13 November 2014

A simple explanation of Stock Marketing


ഒരു നാട്ടില് കുറെ കുരങ്ങന്മാര് ഉണ്ടായിരുന്നു -

ഒരിക്കല് ഒരു വ്യാപാരി ഈ
കുരങ്ങന്മാരെ വാങ്ങാനായി ഈ നാട്ടിലെത്തി -

ഒരു കുരങ്ങിന് നൂറു രൂപ കണക്കിനു എടുത്തോളാമെന്ന്
അയാള് വിളംബരം ചെയ്തു -

നാട്ടുകാര്
ആദ്യം വിചാരിച്ചു ഇയാള്ക്ക് വട്ടാണെന്ന് -

ചുമ്മാ നടക്കുന്ന കുരങ്ങിന് ആരെങ്ങിലും കാശ്
തരുമോ ?? എങ്കിലും ഗ്രാമവാസികള്
കുരങ്ങന്മാരെ പിടി കൂടി അയാള്ക്ക് കൊടുത്തു നൂറു
രൂപ വീതം വാങ്ങി -

അപ്പോഴാണ്
വ്യാപാരി വീണ്ടും വിളംബരം ചെയ്തത് -

ഇനി ബാക്കിയുള്ള ഓരോ കുരങ്ങിനും ഇരുന്നൂറ് രൂപ
വീതം -

പൊതുവേ മടിയന്മാരായ ഗ്രാമവാസികള്
ബാക്കിയുള്ള
കുരങ്ങുകളെ പിടിക്കാനായി നെട്ടോട്ടം ഓടി -

നാട്ടില് ബാക്കിയുള്ള കുരങ്ങുകളെയും പിടിച്ച് അവരു ഈ വ്യാപാരിക്ക് കൊടുത്തു ഇരുനൂറു
രൂപാ വീതം വാങ്ങി -

വീണ്ടും വ്യാപരി വിളംബരം ചെയ്തു - ഒരു കുരങ്ങിന്
അഞ്ഞൂറു രൂപാ -

നാട്ടുകാര്ക്ക് ഉറക്കം നഷ്ട്ടപ്പെട്ടു
ഒറ്റ കുരങ്ങിനെയും കാണുന്നില്ല -

അവര്
രാത്രിയിലും പകലും വളരെ കഷ്ട്ടപ്പെട്ട്
ആകെ ബാക്കിയുള്ള അഞ്ചാറെണ്ണത്തിനെ പിടിച്ച്
കൊടുത്തു അഞ്ഞൂറു രൂപ വാങ്ങി -

നാട്ടുകാര് അടുത്ത
വിളംബരത്തിനായി കാതോര്ത്തു.
വ്യാപരിയുടെ അടുത്ത വിളംബരം

ഞാന്
ഒരാഴ്ചത്തേക്ക് എന്റെ നാട്ടിലേക്കു പോകുന്നു -ഞാന്
തിരിച്ചു വരുമ്പോ ഓരോ കുരങ്ങിനും ആയിരം രൂപ
വീതം നല്കുന്നതായിരിക്കും-

ഇത് വരെ ഞാന്
നിങ്ങളില് നിന്നു ശേഖരിച്ച
കുരങ്ങുകളെ പരിപാലിക്കാനായി
എന്റെ സഹായി മാത്രമായിരിക്കു
ം ഇവിടെ ഉണ്ടാവുന്നത് -

വ്യാപാരി അതുവരെ വിലകൊടുത്തു വാങ്ങിച്ച
കുരങ്ങുകളെ കൂട്ടില് ആക്കി നോക്കാന്
അയാളുടെ സഹായിയെ ഏര്പ്പാടാക്കി സ്വന്തം നാട്ടിലേക്കു
വച്ച് പിടിച്ചു -

അയാള് തിരിച്ചു വരുമ്പോള്
ആയിരം രൂപക്ക് വില്ക്കാന് ആ നാട്ടില്
ഇനി കുരങ്ങുകളൊന്നും നാട്ടില് അവശേഷിക്കുന്നില
്ലല്ലോ എന്ന ദുഖത്തില് നാട്ടുകാരും -

അപ്പോഴാണ് വ്യാപാരിയുടെ സഹായി നാട്ടുകാരോട്
പറയുന്നതു - എഴുനൂറു രൂപ വീതം തന്നാല് കൂട്ടില് ഉള്ള
കുരങ്ങുകളെ നിങ്ങള്ക്ക് തിരിച്ചു തരാം -

വ്യാപാരി തിരിച്ചു വരുമ്പോള് ആയിരം രൂപക്ക്
നിങ്ങള്ക്ക് വില്ക്കാം - ഓരോ കുരങ്ങിലും മുന്നൂറു രൂപ
ലാഭം -

നാട്ടുകാരുടെ തലയില് ലഡു പൊട്ടി -
പിന്നെ നാട്ടുകാരുടെ വലിയൊരു ക്യു ആയിരുന്നു -

സഹായി കൂട്ടില് ഉണ്ടായിരുന്ന
എല്ലാ കുരങ്ങുകളെയും എഴുന്നൂറു രൂപക്ക് വിറ്റു -

കാശുള്ളവര് കുറെ കുരങ്ങുകളെ ഒരുമിച്ച് വാങ്ങി -

കാശില്ലാത്തവര് കടം വാങ്ങി ഒരു
കുരങ്ങനെയെങ്ങിലും വാങ്ങി -

അങ്ങനെ കൂട്
കാലിയായി -

എഴുനൂറു രൂപ വീതം കൊടുത്തു വാങ്ങിച്ച
കുരങ്ങുകളെ നാട്ടുകാര് വീട്ടില് കെട്ടിയിട്ടു
വ്യാപാരി തിരിച്ചു വരാനായി കാത്തിരുന്നു -

ആരും വന്നില്ല -

അവര്
നേരെ ഓടി സഹായിയുടെ അടുത്തേക്ക് -

അയാളെയും നാട്ടില് കാണാനില്ല -

അപ്പോഴാണ്
നാട്ടുകാര്ക്കു കാര്യം മനസിലാവുന്നത് -

തങ്ങള് ഒരു
വിലയും ഇല്ലാതെ നാട്ടില് തെണ്ടി നടന്ന
കുരങ്ങുകളെ എഴുന്നൂറു രൂപ അങ്ങോട്ട് കൊടുത്തു
വാങ്ങിച്ചെന്നു -

"ഈ ബിസിനെസ് ആണ് നമ്മള് ഇന്ന് സ്റ്റോക്ക് മാര്ക്കറ്റ്
എന്നു വിളിക്കുന്നത് - വളരെ ലളിതം -
പലരുടേയും ജീവിതം നശിപ്പിച്ചതും പലരെയും കൊടിപതികളാക്കിയ
തും ഈ കുരങ്ങു കളിയാണ്

0 comments :

Post a Comment