Thursday 1 January 2015

മത്തായിയുടെ ദുഃഖം

വിവാഹ പ്രായം എത്തിയ മൂന്നു പെണ്കുട്ടികളുടെ പിതാവായിരുന്നു മത്തായി , .. സാമ്പത്തികമായി വളരെ മോശം

അവസ്ഥയിലായിരുന്നു അയാള് . തനിക്കുണ്ടായിരുന്ന കൃഷി സ്ഥലം വിറ്റാണ് മത്തായി മൂത്ത മകളെ കെട്ടിച്ചു വിട്ടത് . എല്ലാം കഴിഞ്ഞു ബാക്കിയുള്ള പൈസയ്ക്ക് കവലയില് തനിക്കുള്ള രണ്ടു സെന്റില് ചെറിയൊരു ചായകട നടത്തിയാണ് കുടുംബം നടത്തി വന്നിരുന്നത്. രണ്ടാമത്തെ മകളുടെ കല്യാണപ്രായം ആയതോര്ത്തു മത്തായിക്ക് എന്നും വേവലാതിയായിരുന്നു. കടയില് കച്ചവടം പൊതുവേ മോശമായിരുന്നു . മത്തായിയുടെ അവസ്ഥയറിഞ്ഞു ദിവസം അമ്പതു രൂപയ്ക്കെങ്കിലും ചായ കുടിച്ചു പോകാറുള്ള എണ്പത് വയസ്സുകാരനായ കുട്ടപ്പായി ആയിരുന്നു ആ നാട്ടിലെ ഒരു വലിയ കാശുകാരന് . വളരെ കാഴ്ച കുറവായിട്ടും ഒരു ദിവസം പോലും അയാള് മത്തായിയുടെ കടയില് വരാതിരുന്നില്ല . മത്തായി തന്റെ സങ്കടം കുട്ടപ്പായിയോട് പറയാറുമുണ്ട് . അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടപ്പായിയുടെ ശ്രമഫലമായി മത്തായിയുടെ രണ്ടാമത്തെ മകള്ക്ക് നല്ലൊരു കല്യാണ ആലോജന വന്നു . സര്ക്കാര് ജോലിക്കാരനാണ് സ്ത്രീധനം ഒന്നും വേണ്ട .പെണ്ണിനെ ചെറുക്കനിഷ്ടമായി. അങ്ങനെ കല്യാണം ഉറപ്പിച്ചു .. കുട്ടപ്പായിയുടെ സഹായത്തോടെ കല്യാണ നിശ്ചയവും നടന്നു . മകളെ വേറൊരു വീട്ടിലേക്കു പറഞ്ഞു വിടുമ്പോള് എന്തെങ്കിലും ആഭരണങ്ങള് ഇല്ലാതെ എങ്ങനെയാ .. മാത്തായിക്ക് പിന്നെയും ടെന്ഷനായി ., രാവിലെ കുട്ടപ്പായി ചേട്ടന് കടയില് വരുമ്പോള് കാശ് കടം ചോദിക്കാം എന്ന് മത്തായി തീരുമാനിച്ചു . പക്ഷെ കുട്ടപ്പായി ചേട്ടന് രാവിലെ കടയില് വന്നില്ല . പിറ്റേ ദിവസവും നോക്കി അന്നും വന്നില്ല . ഒരു ദിവസം പോലും രാവിലെ കടയില് വരാതിരിക്കാത്ത കുട്ടപ്പായി ചേട്ടന് എന്ത് പറ്റി എന്നറിയാന് മത്തായി കുട്ടപ്പായി ചേട്ടന്റെ വീട്ടില് പോയി അന്വഷിച്ചു. അപ്പോളാണ് കുട്ടപ്പായി ചേട്ടന്റെ കണ്ണിനു ഓപറേഷന് ചെയ്യാന് ഹോസ്പിറ്റലില് അഡ്മിറ്റ് ആണെന്ന് അറിഞ്ഞത് . അങ്ങനെ ആഭരണം വാങ്ങാന് കാശിനു ഒരു രക്ഷയും ഇല്ലാതിരുന്ന മത്തായി കവലയിലുള്ള തന്റെ ചായ കട വില്ക്കാന് തീരുമാനിച്ചു .. വളരെ വേദനയോടെ മത്തായി തന്റെ ചായകട പട്ടണത്തിലുള്ള പരിഷ്കാരി പിള്ളേര്ക്ക് ബാര്ബര് ഷോപ്പ് നടത്താനായി വില്കുകയും ചെയ്തു. അതിനു ശേഷം വേറെ ജോലി തേടി വേറെ ഗ്രാമത്തില് പോകുകയും ചെയ്തു . പക്ഷെ കണ്ണിനു ഓപറേഷന് കഴിഞ്ഞെത്തിയ കുട്ടപ്പായി ചേട്ടന് ഇതൊന്നും അറിയാതെ പതിവുപോലെ കവലയിലെ കടയില് കയറി ചെന്ന് ചോദിച്ചു ... ഇവിടെ എന്തൊക്കെയുണ്ട്??..


cuttingum shavingum...


2um oro plate poratte...


#whatsappmalayalam

0 comments :

Post a Comment