Saturday, 31 January 2015
Wednesday, 28 January 2015
ദുഫായി’ സൌക്കുവിന്‍റെ ആദ്യരാത്രി.
==============================
"സൂപ്പര്‍ കുട്ടിയാവണം, പണ്ടോം, പണോം, നല്ലോം മാണം. ...വയസ്സ് മധുര പ്പതിനാറ്..!"
ബ്രോക്കര്‍ മജീദ് സൌക്കൂന്‍റെ ഡിമാന്‍റിന് ചേര്‍ന്ന ഒരു കുട്ടിയെത്തന്നെ കാണിച്ചു കൊടുത്തിട്ട്പറഞ്ഞു :
“ഇതന്‍റെ ഭാഗ്യാണ്ന്ന് കൂട്ടിയാമതി. കുട്ടിയെ നല്ലോണം കൊഞ്ചിച്ചാണ് ബളര്‍ത്തിയെത്... അതിന്‍റെ ഒരു കുട്ടിക്കളീണ്ടാവും. കല്യാണം കയിഞ്ഞാ പെങ്കൂട്ടിയേള് ആകെ മാറും,.... ജ്ജ് കുട്ടിക്കളി അത്ര കാര്യാക്കണ്ടാ...!!”
സൌക്ക് അത് കാര്യാക്കിയില്ല. സുലൈഖാനെ കെട്ടി.
നിക്കാഹിന്‍റെ ഇടയില്‍ മുസ്ലിയാര്‍ സൌക്കൂനോട് പറഞ്ഞു:
“വ അങ്കഹതുക"
സൌക്ക് കേട്ടത്: “ന്‍റെ അവുത്തുക്കാ”
സൌക്ക് അപ്പോള്‍ തന്നെ മുസ്ലിയാരെ തിരുത്തി: "മുസ്ലിയാരെ ഇങ്ങടെ അവുത്തുക്കല്ല.. എന്‍റെ അവുത്തുക്കാണ് ...!!"
“പണ്ടാരം ആരെടെങ്കിലും അവുത്തുക്കായിക്കോട്ടെ ! “വ നിക്കാഹഹാ ....”
അങ്ങനെ അവള്‍ കടന്നു വന്നു ....കയ്യില്‍ ഒരു ഗ്ലാസ് മായി..
സൌക്കൂന്‍റെ ഉള്ളില്‍ ഒരു ബോംബു പൊട്ടി!! അത് പുറത്തു കാണിക്കാതെ ചോദിച്ചു:
" ഇതിലെ പാലോ.....സുലു..!?"
"..ബെരുന്ന ബയിക്ക് കുടിച്ച്..! ബദാമ്ഇട്ട പാല് കണ്ടാ ഞാനാര്‍ക്കും കൊടുക്കൂല്ല. ഞാനയിന്‍റെ ആളാ..ചെക്കാ അനക്ക് മാണങ്കി ഇമ്മാനോട് ചോയിച്ചോ...!!"
”ഏയ് ഇക്ക്ഞ്ഞി വേണ്ടാ ..മതിയായി .."
"മാണ്ടെങ്കി മാണ്ടാ ..!!"
ഹൃദയമിടിപ്പ് കൂടി 'നിതാഖാത്തില്‍' പെട്ടപോലെ നില്‍ക്കുമ്പോള്‍ ദേ വന്നു ചോദ്യം:
"ട ചെക്കാ.. അന്‍റെട്ത്ത് വരല്യാത്ത നോട്ട് ബുക്ക് ണ്ടാ ...!??"
"അതെന്തിനാ ...ന്‍റെ സുലൂ.......”
ഞമ്മക്ക് പൂജ്യം വെട്ടി കളിക്ക്യല്ലേ.. ഞാനയിന്‍റെ ആളാ..!!"
“ന്‍റെ റബ്ബേ..! എട്ടും പൊട്ടും തിരിയാത്ത, കുട്ടിക്കളി മാറാത്ത ഒരു പൊട്ടത്തിനെയാണോ ഞാന്‍ കെട്ടിയത്..!!ജീവിതം ഒരു വട്ടപ്പൂജ്യം ആയല്ലോ.... ന്‍റെ സങ്കടം ഞാന്‍ ആര്‍ക്ക് ടാഗ് ചെയ്യും.!!"
പിന്നെ രണ്ടും കല്‍പിച്ചു ചോദിച്ചു.:
"സുലോ ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്...!! smile emoticon
നിനക്ക് നിന്‍റെ താത്താരൊന്നും, പറഞ്ഞു തന്നിട്ടില്ലേ...???ഒന്നും ..അല്ല ഒന്നും ..???"
"പിന്നേ.… രാത്രി ഓരുടെ കുട്ട്യേള്‍ടെ കൂടെ ഞാന്‍ കളിച്ചല്.. ഓലെ കളിച്ചുമ്പോ വികൃതി കാട്ടരുതുട്ടോന്ന് പറഞ്ഞിക്ക്ണ്..! ..ഓരാച്ചാ.. ഭയങ്കര കുതിരകളിയാ ...ഞാന്‍ നല്ല പിച്ച് പിച്ചും.! ന്നെ ഇങ്ങട് പിച്ചിയാ, ഞാന്‍ നല്ല കടി ..കടിക്കും ......
പിന്നെ ഓര് പറഞ്ഞീ... ന്‍റെ കൂടെ കളിച്ചാന്‍ ഒരു കമ്പനിക്കാണ് കല്യാണംന്ന് ...!!"
തൂക്കിയിട്ട ഒരു ബലൂണ്‍ അവള്‍ നീട്ടിവളര്‍ത്തിയ നഖം കൊണ്ട് ഒരു കുത്ത്. "േഠാ" സൌക്ക് ഞെട്ടിയില്ല. "ഇനിയെന്ത് ഞെട്ടാന്‍ ..."
"ടാ ചെക്കാ അന്‍റെടുത്ത് 'ദുഫായി'ന്ന് പൊതിഞ്ഞു കൊണ്ടേരുന്ന നെറെ പൊള്ളനുള്ള കവറുണ്ടോ ...??? ക്കെന്തുഷ്ടാന്നറിയോ.. അത് പൊട്ടിച്ചു കളിയ്ക്കാന്‍ ....ചെലെ പൊള്ളന്‍ തീരെ പോട്ടൂലെ ...!! അപ്പൊ ഒറ്റ കുത്ത് കൊടുക്കാന്‍ തോന്നും ...!! അല്ലെങ്ങി മാണ്ടാ പാമ്പും കോണിം മതി ....!!"
"മലപ്പുറം കത്തി മതിയോ പെണ്ണെ?? ...ന്നെ അങ്ങട് കൊന്നോ ജ്ജ് ..!! ആ ബ്രോക്കറെ കയ്യീ കിട്ടിയാ ചവിട്ടിയരക്കണം ഹംക്കിനെ ....!!"
"എന്താ ചെക്കാ ജ്ജ് പിറുടുക്കുണ് ....??"
എങ്ങെനെ സുലു ആ കുട്ട്യേളെ 'പിച്ചല്' ന്ന് ആലോയിച്ചതാ..??"
"ആണല്ലേ .. ഇതു പോലെണ്" പറയലും അവന്‍റെ തുടയില്‍ ഒരു നുള്ളല്‍ ... മൂത്രം പോയില്ല... തോല് പോയി ...!!
ഇതൊരു കളിയായി എടുത്ത് പതുക്കെ കാര്യത്തിലേക്ക് വരാമെന്ന്‍ കരുതി അവളുടെ കയ്യില്‍ അല്പം ഡോസ് കൂട്ടി ചെറിയ ഒരു നുള്ള് കൊടുത്തു. വേദനയെടുത്തപ്പോള്‍ അവള്‍ അവനെ ആഞ്ഞു തള്ളി. പിന്നെ ബെഡില്‍ കമഴ്ന്നടിച്ചു വീണ അവന്‍റെ ചന്തിയില്‍ ഒരന്തവുമില്ലാതെ അമര്‍ത്തി ക്കടിച്ചു .
വേദന കൊണ്ട് ശബ്ദം പുറത്തു വരാതിരിക്കാന്‍ സൌക്കു തലയിണയില്‍ കടിച്ചു പിടിച്ചു 'പ്രാണത്യാഗം' ചെയ്തു. ഇടക്ക് കടി വിട്ട്, അവള്‍ അവന്‍റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി ചോദിച്ചു:
"ചെക്കാ അനക്ക് വേദനായിലാ..!!! പാച്ചുട്ടീ ആണെങ്കില് ഇപ്പോ ചീറി പൊളിച്ച്ണ്ടാവും..!!!"
നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി സൌക്കു ചോദിച്ചു:
"ആരാ ഈ പച്ചുട്ടി ...???"
"ഇത്താത്താന്‍റെ കുട്ടിയാ ..!!"
"ആ കുട്ടി ...ഇപ്പോ ജീവിച്ചിരിപ്പുണ്ടോ ......???"
"അതെന്താ.. ചെക്കാ ജ്ജ് അങ്ങനെ ചോയിച്ചേ ...??"
"ഇമ്മാതിരി കടി കടിച്ചാ ആന വരെ ചാകും.. അതോണ്ട് ചോയിച്ചതാ പെണ്ണേ.. ...സുല്ല് ..സുല്ല് .."
ടേബിള്‍ ഫാനില്‍ കടി കിട്ടിയ ഭാഗം കാറ്റ് കൊള്ളിക്കുന്നതിന്നിടയില്‍ അവന്‍ പറഞ്ഞു (ജഗതി പറഞ്ഞ പോലെ )
ഇഞ്ഞെന്ത് ആദ്യ രാത്രി ..??പോയി ക്കിടന്നു ഒറങ്ങു പെണ്ണെ..!!"
"ങ്ങക്ക് കബടി അറിയോ ....??"
“കബടി നല്ലൊരു സംഭവാണല്ലോ..!!” മനസ്സില്‍ അഞ്ചാറു ലഡ്ഡു ഒരുമിച്ചു പൊട്ടി “ഇത് ഞാന്‍ തകര്‍ക്കും ”
“ന്നപിന്നെ ഞാനയിന്‍റെ ആളാ...."
"റബ്ബേ.. ചെക്കാ ജ്ജ് അയിന്‍റെ ആളാണോ ...ഞാനും അയിന്‍റെ ആളാ...ന്നെ പിടിച്ചാന്‍ വന്ന എല്ലാരും ചത്ത് തോറ്റുട്ടൊള്ളൂട്ടോ.....!!ഓര്മ
സൌക്ക് പെട്ടെന്ന് ബെഡ് ഷീറ്റ് "സെന്‍റെര്‍ ലൈന്‍" ആക്കിയിട്ടു.
"ന്ന ന്‍റെ സുലു ആദ്യം അവിടുന്നുങ്ങട്ട് 'കബടീ' ന്ന് പറഞ്ഞിട്ടു ബാ ...!!"
"അതു വേണ്ടട്ടോ.. ചെക്കാ ജ്ജ് ആദ്യം അവിടുന്നുങ്ങട്ട് ബാ ഞാന്‍ പിടിച്ചോളാം.."
“നീ ഇങ്ക വന്താലും നാന്‍ അങ്ക വന്താലും ഇതു താന്‍ടാ എന്‍ ടൈം”
ഒട്ടും താമസിച്ചില്ല... സൌക്ക് കബഡി കബഡിയെന്നു പറഞ്ഞ് അവളെ കെട്ടിപ്പിടിക്കാന്‍ ചെന്നതും, സുലു അവന്‍റെ മുടിയില്‍ പിടിച്ചു വലിച്ചു തല ചുമരിലൊറ്റയിടി..!! പിന്നെ തല അവളുടെ കാല്‍ മുട്ടിന്നിടയിലേക്ക് അമര്‍ത്തി വെച്ച് പുറത്തേക്കു പത്തു കുത്ത്...!!!
ശേഷം നീട്ടി വളര്‍ത്തിയ നഖം കൊണ്ട് പുറത്തു പൊറോട്ടകീറുന്നത് പോലെ ഒരു പത്തു മാന്തലും..!!!
എല്ലാം കൂടെ ..അറബികള്‍ 'വണ്ടിയിട്ട് തിരിച്ച റോഡ് 'പോലെയായി സൌക്കൂന്‍റെപുറം. തലങ്ങും വിലങ്ങും വരകളും പാടുകളും...!!
'റൂഹ്' തൊണ്ടക്കുഴിയില്‍ വന്നപ്പോള്‍ സൌക്ക് അലറി:
"ഓടി വര്യേ... ന്നെതാ കൊല്ലുണേ...!!!"
ബഹളം കേട്ട് ഉമ്മയും ബാപ്പയും ഓടി വന്നു ..."എന്താ എന്താ പറ്റിയേ..???"
"ഈ ചെക്കന്‍ ന്നെ കബഡി കളിക്കാന്നും പറഞ്ഞിട്ട് 'സര്‍ക്ക്' കളിച്ചു ന്‍റെ പാവടെമ്മേ ത്തൂങ്ങി ... അപ്പൊ ഞാന്‍ അവനെ മാന്തി ..അപ്പൊ ശ്വാസം പോയി ചത്തു ...സുല്ല് ന്ന് പറഞ്ഞപ്പോ വിട്ട്.. അതിനാ ഈ ചെക്കന്‍ ചീറിയെത്..."
"ന്നെട്ട് സൌക്കു എവിടെ.. കുട്ടിയെ.??"
ഓനതാ അല്‍മറടെ ഉള്ളില്‍ ... !!"
പേടിച്ചു അലമാരയില്‍ കയറി രക്ഷപെട്ട സൌക്കൂനെ ബാപ്പ വിളിച്ചു:
സൌക്കൂ ...ജ്ജ് ഇങ്ങട് ഇറങ്ങി ബന്നാ ...!!
"ട്ടേ...!! ചെകിട്ടത്തൊന്ന് പൊട്ടി..!!
"നല്ലൊരു തറവട്ടുന്നു പൂവമ്പയം പോലത്തെ പെങ്കൂട്ടിനെ കെട്ടി ക്കൊടുന്ന് ജ്ജ് പാതിരാക്ക് കബഡി കളിക്ക്യാടാ ഹംക്കേ...!! ..ആണുങ്ങളെ പറെയിപ്പിക്കാന്‍ വേണ്ടിട്ട്....ഒരന്തം വരട്ടെച്ചിട്ടാ ചെക്കനെ 'ദുഫായിക്ക്' വിട്ടത് ... ഒക്കെ ബെര്‍തേയീ ..!!"
അന്ന് അവിടന്ന് ഓടിയ ഓട്ടം പിന്നെ 'ദുഫായില്' വന്നിട്ടാണ് സൌക്ക് നിന്നത്....ഇന്നവന്‍ ‘പതിനാറിനെപ്പ്‌റ്റി’ ഫേസ് ബുക്കില്‍ ഗര്‍ജ്ജിക്കുന്ന സിംഗമാണ് സിംഗം .... മ്യാവൂ ..............................
കടപ്പാട്: hasan zaman.
Thursday, 22 January 2015
This Malayalees......
Saturday, 17 January 2015
Tuesday, 13 January 2015
Saturday, 10 January 2015
Friday, 9 January 2015
Wednesday, 7 January 2015
Wedding Anniversary
Tuesday, 6 January 2015
Monday, 5 January 2015
A Story of Boss and His Employee
Thursday, 1 January 2015
മത്തായിയുടെ ദുഃഖം
വിവാഹ പ്രായം എത്തിയ മൂന്നു പെണ്കുട്ടികളുടെ പിതാവായിരുന്നു മത്തായി , .. സാമ്പത്തികമായി വളരെ മോശം
അവസ്ഥയിലായിരുന്നു അയാള് . തനിക്കുണ്ടായിരുന്ന കൃഷി സ്ഥലം വിറ്റാണ് മത്തായി മൂത്ത മകളെ കെട്ടിച്ചു വിട്ടത് . എല്ലാം കഴിഞ്ഞു ബാക്കിയുള്ള പൈസയ്ക്ക് കവലയില് തനിക്കുള്ള രണ്ടു സെന്റില് ചെറിയൊരു ചായകട നടത്തിയാണ് കുടുംബം നടത്തി വന്നിരുന്നത്. രണ്ടാമത്തെ മകളുടെ കല്യാണപ്രായം ആയതോര്ത്തു മത്തായിക്ക് എന്നും വേവലാതിയായിരുന്നു. കടയില് കച്ചവടം പൊതുവേ മോശമായിരുന്നു . മത്തായിയുടെ അവസ്ഥയറിഞ്ഞു ദിവസം അമ്പതു രൂപയ്ക്കെങ്കിലും ചായ കുടിച്ചു പോകാറുള്ള എണ്പത് വയസ്സുകാരനായ കുട്ടപ്പായി ആയിരുന്നു ആ നാട്ടിലെ ഒരു വലിയ കാശുകാരന് . വളരെ കാഴ്ച കുറവായിട്ടും ഒരു ദിവസം പോലും അയാള് മത്തായിയുടെ കടയില് വരാതിരുന്നില്ല . മത്തായി തന്റെ സങ്കടം കുട്ടപ്പായിയോട് പറയാറുമുണ്ട് . അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടപ്പായിയുടെ ശ്രമഫലമായി മത്തായിയുടെ രണ്ടാമത്തെ മകള്ക്ക് നല്ലൊരു കല്യാണ ആലോജന വന്നു . സര്ക്കാര് ജോലിക്കാരനാണ് സ്ത്രീധനം ഒന്നും വേണ്ട .പെണ്ണിനെ ചെറുക്കനിഷ്ടമായി. അങ്ങനെ കല്യാണം ഉറപ്പിച്ചു .. കുട്ടപ്പായിയുടെ സഹായത്തോടെ കല്യാണ നിശ്ചയവും നടന്നു . മകളെ വേറൊരു വീട്ടിലേക്കു പറഞ്ഞു വിടുമ്പോള് എന്തെങ്കിലും ആഭരണങ്ങള് ഇല്ലാതെ എങ്ങനെയാ .. മാത്തായിക്ക് പിന്നെയും ടെന്ഷനായി ., രാവിലെ കുട്ടപ്പായി ചേട്ടന് കടയില് വരുമ്പോള് കാശ് കടം ചോദിക്കാം എന്ന് മത്തായി തീരുമാനിച്ചു . പക്ഷെ കുട്ടപ്പായി ചേട്ടന് രാവിലെ കടയില് വന്നില്ല . പിറ്റേ ദിവസവും നോക്കി അന്നും വന്നില്ല . ഒരു ദിവസം പോലും രാവിലെ കടയില് വരാതിരിക്കാത്ത കുട്ടപ്പായി ചേട്ടന് എന്ത് പറ്റി എന്നറിയാന് മത്തായി കുട്ടപ്പായി ചേട്ടന്റെ വീട്ടില് പോയി അന്വഷിച്ചു. അപ്പോളാണ് കുട്ടപ്പായി ചേട്ടന്റെ കണ്ണിനു ഓപറേഷന് ചെയ്യാന് ഹോസ്പിറ്റലില് അഡ്മിറ്റ് ആണെന്ന് അറിഞ്ഞത് . അങ്ങനെ ആഭരണം വാങ്ങാന് കാശിനു ഒരു രക്ഷയും ഇല്ലാതിരുന്ന മത്തായി കവലയിലുള്ള തന്റെ ചായ കട വില്ക്കാന് തീരുമാനിച്ചു .. വളരെ വേദനയോടെ മത്തായി തന്റെ ചായകട പട്ടണത്തിലുള്ള പരിഷ്കാരി പിള്ളേര്ക്ക് ബാര്ബര് ഷോപ്പ് നടത്താനായി വില്കുകയും ചെയ്തു. അതിനു ശേഷം വേറെ ജോലി തേടി വേറെ ഗ്രാമത്തില് പോകുകയും ചെയ്തു . പക്ഷെ കണ്ണിനു ഓപറേഷന് കഴിഞ്ഞെത്തിയ കുട്ടപ്പായി ചേട്ടന് ഇതൊന്നും അറിയാതെ പതിവുപോലെ കവലയിലെ കടയില് കയറി ചെന്ന് ചോദിച്ചു ... ഇവിടെ എന്തൊക്കെയുണ്ട്??..
cuttingum shavingum...
2um oro plate poratte...
#whatsappmalayalam